Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Dies

Thiruvananthapuram

വെ​ൽ​ഡിം​ഗ് പ​ണി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു

പൂ​വാ​ർ : വെ​ൽ​ഡിം​ഗ് പ​ണി​ക്കി​ട​യി​ൽ കൂ​ര​ക്ക് മു​ക​ളി​ൽ നി​ന്ന് താ​ഴെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

കാ​ഞ്ഞി​രം​കു​ളം​നെ​ല്ലി​ക്കാ​ക്കു​ഴി പ​ഴ​യ ക​ച്ചേ​രി​വി​ള വീ​ട്ടി​ൽ ജേ​ക്ക​ബ് പ്ര​സാ​ദ് ( ജ​യ​ൻ- 46 ) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ തി​രു​പു​റ​ത്താ​യി​രു​ന്നു സം​ഭ​വം.

വീ​ഴ്ച​യി​ൽ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: സു​മ. മ​ക്ക​ൾ: വി​ദ്യാ​ർ​ഥിക​ളാ​യ അ​ജ​യ് ജേ​ക്ക​ബ്, അ​ഞ്ച​ന ജേ​ക്ക​ബ്.

Kerala

കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പ​ന്നി ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ക​ല്ല​റ സ്വ​ദേ​ശി അ​ഖി​ൽ രാ​ജ് ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 9:15 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

ബാ​റി​ലെ സം​ഘ​ര്‍​ഷം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു


വ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ​യി​ലെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കോ​ട്ടു​വ​ള്ളി തൃ​ക്ക​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ക​പ്പേ​ള​യ്ക്ക് സ​മീ​പം മ​ണ്ണു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജോ​മോ​ന്‍(42)​ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം സ്വ​ദേ​ശി മ​ദ്ദ​ള​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ശ്രീ​ജി​ത്തി (40)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 31നു ​രാ​ത്രി പ​ത്തോ​ടെ വ​രാ​പ്പു​ഴ ഗോ​പി​ക റീ​ജ​ന്‍​സി ബാ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വ​യ​റി​നു മ​ര്‍​ദ​ന​മേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ജോ​മോ​ന്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

District News

ദു​ബൈ​യി​ല്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു വീ​ണു മ​രി​ച്ചു


കോ​ഴി​ക്കോ​ട്: കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍ ദു​ബൈ​യി​ല്‍ മ​രി​ച്ചു. വി​രു​പ്പി​ല്‍ മു​ഹ​മ്മ​ദ് മി​ശാ​ല്‍ ആ​ണ് മ​രി​ച്ച​ത്. സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ ദു​ബൈ​യി​ലെ​ത്തി​യ​താ​യി​രു​ന്നു.


ദു​ബൈ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണാ​ണ് മ​ര​ണം. ഫോ​ട്ടോ​യെ​ടു​ക്കാ​നാ​യി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ റാ​ശി​ദ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വ​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വി​രു​പ്പി​ല്‍ മു​നീ​റി​ന്‍റെ​യും പു​ത്തൂ​ര്‍​മ​ഠം കൊ​ശാ​നി വീ​ട്ടി​ല്‍ ആ​യി​ഷ​യു​ടെ​യും മ​ക​നാ​ണ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

District News

ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബ​സ് ബൈ​ക്കി​ല്‍ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​ര​ണ​മ​ട​ഞ്ഞു. രാ​മ​നാ​ട്ടു​ക​ര പെ​രി​ങ്ങാ​വ് മു​ണ്ട​ക്കേ​തൊ​ടി വി​ഷ്ണു (28) ആ​ണ് മ​രി​ച്ച​ത്.

ചെ​റു​വ​ണ്ണൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നും ഫ​റോ​ക്ക് വ​ഴി മ​ണ്ണൂ​രി​ലേ​ക്കു പോ​കു​ന്ന ഒ​രു സ്വ​കാ​ര്യ ബ​സാ​ണ് ബൈ​ക്കു​മാ​യി ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ ഉ​ട​നെ ചെ​റു​വ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചെ​റു​വ​ണ്ണൂ​രി​ലെ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗ​താ​ഗ​ത ത​ട​സം മ​റി​ക​ട​ക്കാ​ന്‍ കൊ​ള​ത്ത​റ​യി​ല്‍ നി​ന്ന് ചേ​രു​ന്ന റോ​ഡി​ലൂ​ടെ അ​തി​വേ​ഗ​ത​യി​ല്‍ സ്വ​കാ​ര്യ​ബ​സ് വ​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ബ​സ് അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി മ​രി​ച്ചി​രു​ന്നു.

Kerala

കാ​യം​കു​ള​ത്ത് അ​യ​ൽ​വാ​സി​യു​ടെ മ​ർ​ദ​ന​മേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

 

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​യ​ൽ​വാ​സി​യു​ടെ മ​ർ​ദ​ന​മേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു.​ചേ​രാ​വ​ള്ളി സ്വ​ദേ​ശി സ​ജി (50) ആ​ണ് മ​രി​ച്ച​ത്.​സം​ഭ​വ​ത്തി​ല്‍ അ​യ​ൽ​വാ​സി വി​ഷ്ണു​വി​നെ​യും അ​മ്മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മോ​ഷ​ണ​കു​റ്റം ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. വി​ഷ്ണു​വി​ന്‍റെ മ​ക​ളു​ടെ സ്വ​ർ​ണം സ​ജി മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി സ​ജി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സം​ഘ​ർ​ഷ​ത്തി​നി​ടെ സ​ജി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.​സ​ജി ഹൃ​ദ്രോ​ഗി ആ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Latest News

Up